• Wed. Apr 16th, 2025

24×7 Live News

Apdin News

കാട്ടാന ആക്രമണത്തില്‍ 2 മരണം:അതിരപ്പിള്ളിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍

Byadmin

Apr 16, 2025


തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ട അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താല്‍. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമാക്കണം,വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം , സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.അതിരപ്പിള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.

വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ താത്കാലിക കുടില്‍കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ് ഇവര്‍ ഉണ്ടായിരുന്നത്.ഇവര്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോള്‍ എല്ലാവരും ചിതറിയോടി. എന്നാല്‍ സതീഷും അംബികയും ആനയുടെ മുന്നില്‍ പെട്ടു.അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തുനിന്നുമാണ് കണ്ടെത്തിയത്.



By admin