
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം തന്നെ പെയ്യിച്ചു കൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ഇടുക്കി ജില്ലയിലെ കൊടുങ്കാടുകളിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിന്റെ സാഹസ്സികമായ ചില രംഗങ്ങളുടെ ലൊക്കേഷൻ കാഴ്‌ച്ചകൾ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. ആക്ഷൻ രംഗങ്ങളിൽ അതീവ മികവു പ്രകടിപ്പിക്കാറുള്ള യുവ നായകൻ ആന്റെണി വർഗീസ്( പെപ്പെ) അഭിനയിക്കുന്ന രംഗത്തിന്റെ ഏതാനും ഭാഗങ്ങളാണ് ബിഹൈൻഡ് സ്ക്രീൻ ഭാഗമായി പുറത്തുവിട്ടിരിക്കുന്നത്.
ഇത് ഒരു ടെസ്റ്റ് ഡോസ് ആയി മാത്രം കണ്ടാൽ മതി. വലിയവെടിക്കെട്ടുകൾ പുറകേ പ്രതീക്ഷിക്കാം. അവതരണത്തിൽ മലയാളി പ്രേഷകനെ വിസ്മയിപ്പിച്ച മാർക്കോക്കു ശേഷം ക്യൂബ്സ് എന്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന കാളാളൻ പ്രേഷകരുടെ ഇടയിൽ ഇന്ന് ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ചിത്രമായി മാറിയിരിക്കുന്നു. ഇന്ത്യൻ സ്ക്രീനിലേയും വിദേശരാജ്യങ്ങളിലെ മികച്ച സാങ്കേതിക പ്രവർത്തകരും , പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് കാട്ടാളൻ.
തായ് ലാൻ്റിൽ ചിത്രീകരണം ആരംഭിച്ചു ഈ ചിത്രത്തിന്റെ ചിത്രീകരണം നൂറു ദിവസത്തോളം നീണ്ടുനിൽക്കും. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണ രചയിതാവ് ആർ. ഉണ്ണിയാണ്. ഇന്ത്യൻ സിനിമയിലെ മികച്ച സംഗീത സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സ്-ബിനു മണമ്പൂർ , പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.