കാണ്‍പൂര്‍: നിര്‍ത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറുകള്‍ പൊട്ടിത്തെറിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. കാണ്‍പൂരിലെ മെസ്റ്റേണ്‍ റോഡില്‍ ബുധനാഴ്ച വൈകിട്ട് 7.15ഓടെയാണ് സംഭവം. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുമുണ്ട്.
അനധികൃതമായി ശേഖരിച്ചുവച്ച പടക്കമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
പ്രദേശവാസികളാരെങ്കിലും അനധികൃതമായി വാങ്ങിസൂക്ഷിച്ച പടക്കങ്ങളാകാം അപകട കാരണം. ഇതിന് പ്രദേശത്തെ പൊലീസിന്റ സഹായവും കിട്ടിയിട്ടുണ്ടെന്ന് കരുതുന്നു. നാളെത്തന്നെ സ്ഥലത്തെ അനധികൃത പടക്കസംഭരണം കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് കമ്മിഷണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.