• Tue. Nov 5th, 2024

24×7 Live News

Apdin News

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന അക്രമത്തെ അപലപിച്ച് ജസ്റ്റിന്‍ ട്രൂഡോ; ഒടുവില്‍ ഖലിസ്ഥാന്‍ ഭീകരത കാനഡ പ്രധാനമന്ത്രിക്കും ബോധ്യമായി

Byadmin

Nov 5, 2024


വാന്‍കൂവര്‍ :ഒടുവില്‍ സാമൂഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഹിന്ദുക്ഷേത്രത്തിന് നേരെ അക്രമികള്‍ നടത്തിയ ആക്രമണത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ തീവ്രവാദികളാണ് കാനഡയിലെ ബ്രാംടണിലെ ഹിന്ദുക്ഷേത്രത്തെ ആക്രമിച്ചത്.

ഓരോ കാനഡക്കാരനും അവന്റെ വിശ്വാസം സ്വതന്ത്രമായി പിന്തുടരാന്‍ അവകാശമുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഞായറാഴ്ചയാണ് ബ്രാംടണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഒരു പ്രതിഷേധം നടന്നതായി പീല്‍ റീജ്യണല്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെട്ട വീഡിയോകളില്‍ അക്രമികള്‍ ഖലിസ്ഥാന്‍ പതാക വീശുന്നത് കാണാം. ഇതില്‍ നിന്നാണ് ഖലിസ്ഥാന്‍ തീവ്രവാദികളാണ് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതെന്ന് സംശയിക്കാന്‍ കാരണമായത്. കാനേഡിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പറേഷന്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഹിന്ദു സഭാമന്ദിര്‍ ക്ഷേത്രത്തിന്റെ തറയില്‍ രണ്ടു വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഈ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട, പ്രാദേശിക സമുദായത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന പീല്‍ റീജിയണല്‍ പൊലീസിനെയും ജസ്റ്റിന്‍ ട്രൂഡോ അഭിനന്ദിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ഈ അഭിനന്ദനം.

ഹിന്ദു സഭാ മന്ദിരത്തില്‍ പ്രതിഷേധം ഉയരുന്നതായും അതിന് ശക്തികൂടിക്കൂടി വരുന്നതായി മുന്‍കൂട്ടി തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. അതുകൊണ്ട് പൊലീസ് അവിടെ സാന്നിധ്യം ശക്തിയാക്കിയെന്നും പൊലീസ് പറയുന്നു. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കുമെന്ന് ബ്രാംടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്നും അതിനെതിരെ ഉണ്ടാകുന്ന നീക്കങ്ങളെ ചെറുക്കുമെന്നും എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യം വേണമെന്നും മേയര്‍ പാട്രിക് ബ്രൗണ്‍ പറഞ്ഞു.

 

 

 



By admin