• Fri. Dec 27th, 2024

24×7 Live News

Apdin News

കാനഡയിൽ ഹനുമാൻ പതാക ഉയർത്തി, ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ ; ജൂതന്മാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തെരുവിലിറങ്ങി

Byadmin

Dec 26, 2024


ഒട്ടാവ : കാനഡയിൽ ജൂതന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ ജൂതന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കനേഡിയൻ ഹിന്ദുക്കൾ തെരുവിലിറങ്ങി . ടൊറൻ്റോയിലെ ബാത്‌സാർട്ടിലും ഷെപ്പേർഡിലും ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനായി ആഹ്വാനം ചെയ്ത് അവർ പ്രകടനം നടത്തി.

കടുത്ത തണുപ്പിനിടയിൽ നടന്ന പ്രകടനത്തിന്റെ ചില വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യ, കാനഡ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പതാകയ്‌ക്കൊപ്പം ‘ജയ് ശ്രീറാം’ എന്ന് എഴുതിയ പതാകയും ഹനുമാൻ പതാകയും കൈയ്യിലേന്തിയായിരുന്നു പ്രകടനം .
മറ്റേതൊരു സമുദായത്തിൽപ്പെട്ടവരെപ്പോലെ ജൂതന്മാർക്കും ജീവിക്കാൻ അവകാശമുള്ളതുകൊണ്ടാണ് തങ്ങൾ അവർക്കായി തെരുവിലിറങ്ങിയതെന്ന് പ്രതിഷേധിക്കുന്നവർ പറയുന്നത് വീഡിയോയിൽ കാണാം. ഹിന്ദുക്കൾ ജൂതന്മാരെ പിന്തുണയ്‌ക്കുക മാത്രമല്ല, അവരുടെ സമാധാനപരമായ ജീവിതത്തിനായി ശബ്ദം ഉയർത്തുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാനഡയിൽ ജൂതന്മാർക്ക് നേരെ നിരവധി അക്രമങ്ങൾ നടന്നിരുന്നു . കഴിഞ്ഞയാഴ്ച, യഹൂദരുടെ മതസ്ഥലത്ത് തീവയ്‌പ്പുണ്ടായി . പ്രൈമറി സ്കൂളിൽ വെടിവയ്‌പ്പും നടന്നിരുന്നു.കാനഡയിലെ ഹിന്ദുക്കൾ ഇസ്രായേലിലെ ജൂതന്മാർക്ക് വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഹമാസ് ഇസ്രയേലിനെ ആക്രമിച്ചപ്പോഴും കനേഡിയൻ ഹിന്ദുക്കൾ ജൂതന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇസ്ലാമിക മതമൗലികവാദികൾക്കും ഭീകരർക്കുമെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നു.



By admin