• Sun. Mar 8th, 2026

24×7 Live News

Apdin News

കാപ്പ ഉത്തരവ് ലംഘനം : പ്രതി അറസ്റ്റിൽ

Byadmin

Mar 8, 2026



ആലുവ: കാപ്പ ഉത്തരവ് ലംഘനവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ കീഴ്മാട് ചാലക്കൽ കരിയാപുറം വീട്ടിൽ. മനാഫ് (37)യാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊലപാതകശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസിലെ പ്രതിയായ ഇയാളെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി കഴിഞ്ഞ ഡിസംബർ 18 ന് നാട് കടത്തിയിരുന്നു.

ഉത്തരവ് ലംഘിച്ച് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിനാലാണ് ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടച്ചത്.

By admin