• Tue. Feb 25th, 2025

24×7 Live News

Apdin News

കാമുകി, സഹോദരന്‍, പിതാവിന്റെ സഹോദരന്‍, വല്ല്യുമ്മ, പിതാവിന്റെ ഉമ്മ; ഒറ്റ ദിവസം കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് യുവാവ്

Byadmin

Feb 24, 2025


തിരുവനന്തപുരം: അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ കുറ്റസമ്മതത്തില്‍ ഞെട്ടി പൊലീസും തലസ്ഥാനനഗരിയും. താന്‍ അഞ്ച് പേരെ കൊലപ്പെടുത്തിയതായി പേരുമല സ്വദേശി അഫാന്‍ (23) ആണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഇതില്‍ അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതിയുടെ കാമുകി, സഹോദരന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, പിതാവിന്റെ ഉമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നാല് പേരെ വെട്ടികൊലപ്പെടുത്തുകയും പാങ്ങോട് താമസിക്കുന്ന 88 വയസ്സുള്ള അച്ഛന്റെ മാതാവിനെ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.



By admin