• Mon. Mar 2nd, 2026

24×7 Live News

Apdin News

കായംകുളത്ത് യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

Byadmin

Mar 2, 2026



ആലപ്പുഴ:കായംകുളം കൃഷ്ണപുരത്ത് യുവാക്കളെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി കുപ്രസിദ്ധ ഗുണ്ട ‘കാക്ക ഷാന്‍’ എന്ന് വിളിക്കുന്ന ഷാന്‍ (27) അറസ്റ്റില്‍.കായംകുളം പൊലീസാണ് ഇയാളെ പിടികൂടിയത്.

യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം വീട്ടുപകരണങ്ങളും മോട്ടോര്‍ സൈക്കിളും സ്‌കൂട്ടറും ഇയാള്‍ അടിച്ചുതകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനായിരുന്നു കേസിനാധാരമായ സംഭവം.രാത്രിയായിരുന്നു ആക്രമണം.

സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു ‘കാക്ക ഷാന്‍’.

 

By admin