
കൊച്ചി: കണ്ണങ്ങാട്ട് പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍. ഇടക്കൊച്ചി സ്വദേശി ശ്രീരാഗ് ആണ് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബൈക്കിലെത്തിയ ശേഷം കായലില്‍ ചാടിയത്.
പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് ശ്രീരാഗ്. സ്ഥലത്ത് അഗ്നിരക്ഷാ സേനയും പൊലീസും എത്തിയിട്ടും തിരച്ചില്‍ നടത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരച്ചില്‍ വൈകിച്ചത്. എന്നാല്‍ വാഹനങ്ങളടക്കം തടഞ്ഞുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ നാല് മണിക്കൂര്‍ വൈകി തിരച്ചില്‍ ആരംഭിച്ചു
മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ആണ് തിരച്ചില്‍ .എന്നാല്‍ വെളിച്ചമടക്കമുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തിരച്ചില്‍ നടത്തുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.