തൊടുപുഴ : അസൗകര്യങ്ങളാൽ വിയർപ്പുമുട്ടിയ സബ് രജിസ്റ്റർ ഓഫീസിന് പുതുജീവൻ നൽകുകയാണ് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി. ഓണസമ്മാനം എന്നപോലെയാണ് സബ് രജിസ്റ്റർ ഓഫീസിന്റെ നിർമ്മാണം ആരംഭിച്ചത്.
ചോർന്നൊലിക്കുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇതിനായി പല സ്ഥലങ്ങളിലും ഭൂമി കണ്ടെത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത്തത മൂലം ഒഴിവാക്കുകയായിരുന്നു. ആലക്കോട് ഒരു സ്വകാര്യ വ്യക്തി നൽകിയ 10 സെൻറ് സ്ഥലത്താണ് ഇപ്പോൾ സബ് രജിസ്റ്റർ ഓഫീസിൻറെ നിർമ്മാണം ആരംഭിച്ചത്.
ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി ആണ് കെട്ടിടത്തിന് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനിലകൾ ഉള്ള കെട്ടിടം നിർമ്മിക്കുന്നത്. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് കൈമാറണം.
ആലക്കോട് നടന്ന നിർമ്മാണ ഉദ്ഘാടന പരിപാടിയിൽ മാത്യു വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി ചെയർമാൻ തോമസ് മാത്യു കക്കുഴി കൺവീനർ കെ സി ജോർജ് ജില്ലാ രജിസ്റ്റർ പി കെ ബിജു എന്നിവർ ചേർന്ന് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.