
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന ഗുണഭോക്താക്കള്‍ക്കായി കാസ്പ് ഹെല്‍ത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി 5 ലക്ഷം രൂപയുടെ പണരഹിതമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന കാസ്പ് പി.എം.ജെ.എ.വൈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന്, എംപാനല്‍ ചെയ്ത ആശുപത്രികളിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ കിയോസ്‌ക് നേരിട്ട് സന്ദര്‍ശിക്കേണ്ടി വരുന്ന നിലയാണ് ഇപ്പോഴുള്ളത്.
എന്നാല്‍, കെ-ഡിസ്‌ക് തയ്യാറാക്കിയ ‘കാസ്പ് ഹെല്‍ത്ത്'(KASP Health) എന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ, ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനല്‍ ചെയ്ത ആശുപത്രികള്‍, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് ഗൂഗിള്‍-പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.