• Thu. Sep 18th, 2025

24×7 Live News

Apdin News

കാര്‍ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു – Chandrika Daily

Byadmin

Sep 17, 2025


കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജാഫര്‍ അബ്ദുര്‍റഹീം (33) മരിച്ചു. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയും സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്ററുമാണ്.

അപകടം കോഴിക്കോട് വയനാട് ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50ന് നടന്നു. ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്ന് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും സുഹൃത്ത് അസീസിനെയും ഇടിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ച ജാഫര്‍ അടുത്തിടെ കോഴിക്കോട് സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയിരുന്നു. പുതിയ പുരയിലെ അബ്ദുര്‍റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.



By admin