• Sun. Sep 14th, 2025

24×7 Live News

Apdin News

കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച കേസില്‍ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

Byadmin

Sep 14, 2025



തിരുവനന്തപുരം: പാറശാല എസ്എച്ച്ഒ ഓടിച്ച കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച കേസില്‍ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ .എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ റൂറല്‍ എസ്പിയാണ് ശുപാര്‍ശ നല്‍കിയത്.

ദക്ഷിണ മേഖലാ ഐജിക്ക് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ സെപ്തംബര്‍ 7 ന് പുലര്‍ച്ചെ 5 മണിയോടടുപ്പിച്ചാണ് കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ രാജന്‍ മരിച്ചത്.അലക്ഷ്യമായി അമിത വേഗത്തില്‍ ഓടിച്ച വാഹനം രാജനെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് കിളിമാനൂര്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വാഹനം പാറശാല എസ്എച്ച്ഒ അനില്‍കുമാറിന്റേതെന്ന് തിരിച്ചറിഞ്ഞത്.

വാഹനം ഓടിച്ചത് എസ്എച്ച്ഒ തന്നെയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

By admin