
പട്ന : തേജസ്വി യാദവ് തന്നെ ചെരിപ്പുകൊണ്ടടിച്ച് പുറത്താക്കിയെന്ന് സഹോദരി രോഹിണി ആചാര്യ. മാധ്യമങ്ങളോട് വിതുമ്പിയാണ് രോഹിണി ആചാര്യ ഇതാദ്യമായി വീട്ടിലെ അടി പരസ്യമാക്കിയത്.
അധികാരം നഷ്ടമായതോടെ തേജസ്വി യാദവിന് ഭ്രാന്തായോ എന്ന രീതിയിലാണ് ബീഹാറില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ടതോടെ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തില് കൂട്ടയടി പൊട്ടിയിരിക്കുകയാണ്. താന്‍ രാഷ്‌ട്രീയവും കുടുംബം വിടുകയാണെന്ന് ശനിയാഴ്ച രാവിലെ രോഹിണി ആചാര്യ പ്രഖ്യാപിച്ചിരുന്നു.
പക്ഷെ പിന്നീടാണ് വാക്കേറ്റം രൂക്ഷമായത്. 143 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡിക്ക് വെറും 24 സീറ്റുകളാണ് ലഭിച്ചത്.