• Sun. Jan 19th, 2025

24×7 Live News

Apdin News

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം 19 മുതല്‍ – Chandrika Daily

Byadmin

Jan 19, 2025


കൊണ്ടോട്ടി :മലപ്പുറം ജില്ലയുടെ മാനവികത ചരിത്രം കലയിലൂടെ കലഹിക്കുന്ന സന്ദേശം ഉയര്‍ത്തുന്ന കലാ’മ പേരിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സി സോണ്‍ കലോത്സവംജനുവരി 19മുതല്‍ 23വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ നടക്കും. 6 വേദികളിലായി നടക്കുന്ന കലോല്‍സവ ത്തില്‍ 139 കോളേജുകളില്‍ നിന്നായി 4232 മര്‍സരാത്ഥി കള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.വേദി ഒന്ന് സി.എച്ച് മുഹമ്മദ് കോയ, രണ്ട് എം.ടി. വാസുദേവന്‍ നായര്‍, മൂന്ന്:മോയില്‍ കുട്ടി വൈദ്യര്‍, നാല്:കമലാ സുരയ്യ , അഞ്ച്:ഉമ്മന്‍ ചാണ്ടി ,വേദി ആറ്: സീതി ഹാജി എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.

ജനുവരി 21ന് കലോത്സവം ഡോ :അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ ലര്‍ ഡോ.രവിന്ദ്രന്‍ അധ്യക്ഷനാവും.കലോത്സ വത്തിന്റെ രജിസ്‌ട്രേഷന്‍, മത്സര ഫലങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും കാണാന്‍ പറ്റുന്ന രീതിയില്‍ വിപുലമായ രീതിയില്‍ വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.കലോത്സവ നഗരി സാഹിത്യ രംഗത്തെ സംഭാവനകള്‍ കൊണ്ടും,മലപ്പുറം ജില്ലയിലെ കലാ പ്രതിഭകള്‍ കൊണ്ടും സമ്പന്നമായി തീരുന്ന തരത്തിലാണ് കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 19 ന് ഓഫ് സ്റ്റേജ് ഇനങ്ങള്‍ നടക്കും 20 മുതല്‍ സ്റ്റേജ് ഇനങ്ങള്‍ക്ക് തുടക്കമാവും.

വിവിധ അധ്യാപകസംഘടനാ നേതാക്ക ളെയും ജനപ്രതിനിധികളെയും,വിദ്യാര്‍ത്ഥി പ്രതിനിധികളെയും ഉള്‍പ്പെടുത്തി 14 സബ് കമ്മിറ്റികളാണ് കലോത്സവ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുള്ളത്. വേദികളും കുട്ടികള്‍ ക്കുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.മത്സരങ്ങള്‍ സമയ ത്തിനകം ആരംഭിച്ചു മത്സരാര്‍ഥികള്‍ നേരി ടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചതായി സംഘാടകര്‍
പറഞ്ഞു.പത്രസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ:റഷീദ് അഹമ്മദ് ,ഡോ. മധു , ഡോ.വി.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ,ഇ. എം. ഇ.എ പ്രിന്‍സിപ്പല്‍ ഡോ. എ.എം റിയാദ്, കബീര്‍ മുതുപറമ്പ് ,വി.എ.വഹാബ് ,സറീന ഹസീബ്,പി. കെ.മുബശീര്‍,കെ.എം. ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.



By admin