• Thu. May 22nd, 2025

24×7 Live News

Apdin News

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി

Byadmin

May 21, 2025



മലപ്പുറം: കാളികാവിലെ നരഭോജി കടുവ കരുവാരകുണ്ട് കേരള എസ്റ്റേറ്റിനു സമീപമുള്ള മദാരി എസ്റ്റേറ്റിലെ എസ് വളവിലുള്ളതായി കണ്ടെത്തി. കഴിഞ്ഞ ഏഴ് ദിവസമായി കാണാമറയത്തായിരുന്നു കടുവ.

നിലവില്‍ സ്ഥലത്ത് വനപാലക സംഘം നാല് സംഘങ്ങളായി തിരിഞ്ഞാണ് നിരീക്ഷണം നടത്തുന്നത്. കടുവയെ കണ്ടാലുടന്‍ മയക്കുവെടി വയ്‌ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമായി ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്.

കടുവയെ കാണുന്ന പ്രദേശത്ത് തിരച്ചിലിനായി രണ്ടു കുങ്കിയാനകളെ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. നിലവില്‍ മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാന്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുളളത്. 50 ക്യാമറ ട്രാപ്പുകളും അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകളും നിരീക്ഷണത്തിനുണ്ട്.

കാളികാവ് അടയ്‌ക്കാക്കുണ്ട് പാറശ്ശേരി റബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് കല്ലാമൂല സ്വദേശി ഗഫൂറിനെ നരഭോജി കടുവ കൊലപ്പെടുത്തിയത്.

 

By admin