ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഹിന്ദുത്വത്തിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ധര്‍മ്മസ്ഥലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ഞെട്ടിക്കുന്ന പ്രതിഷേധവുമായി ബിജെപിയുടെ ധര്‍മ്മസ്ഥല ചലോ റാലി. കാവിക്കൊടികളുയര്‍ത്തിക്കൊണ്ട് പതിനായിരക്കണക്കിന് യുവാക്കള്‍ അണനിരന്ന റാലിയില്‍ കര്‍ണ്ണാടകതന്നെ ഞടുങ്ങി.
കോണ്‍ഗ്രസാണ് ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ശക്തികേന്ദ്രമായ ദക്ഷിണകന്നഡ ജില്ലയിലാണ് ധര്‍മ്മസ്ഥല നിലകൊള്ളുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുത്തു. ബിജെപി പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.
മതപരിവര്‍ത്തനലോബി, മാവോയിസ്റ്റ് മീഡിയ, ഡീപ് സ്റ്റേറ്റ് അജണ്ടയും അവരുടെ ടൂള്‍കിറ്റും നടപ്പാക്കുന്ന ആയിരക്കണക്കിന് എന്‍ജിഒകള്‍ എന്നിവര്‍ കൈകോര്‍ത്ത നീക്കമായിരുന്നു ധര്‍മ്മസ്ഥലയെ തകര്‍ക്കാനുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കല്‍. ഇനി എന്‍ഐെ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂവെന്നും പ്രള്‍ഹാദ് ജോലി ആവശ്യപ്പെട്ടു.
മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്ക് ഒപ്പമാണെന്നും പ്രള്‍ഹാദ് ജോഷി പ്രഖ്യാപിച്ചു.