• Tue. Feb 11th, 2025

24×7 Live News

Apdin News

കാവിയണിഞ്ഞ്, രുദ്രാക്ഷ മാല ധരിച്ച് ; അമ്മയ്‌ക്കൊപ്പം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് വിജയ് ദേവരകൊണ്ട

Byadmin

Feb 10, 2025


പ്രയാഗ് രാജ് ; മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ വിജയ് ദേവരകൊണ്ട . അമ്മ മാധവിയോടൊപ്പം കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വിജയ് ദേവരകൊണ്ട സിനിമാ ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. കാവി വസ്ത്രങ്ങളും രുദ്രാക്ഷമാലയും ധരിച്ച് കൂപ്പുകൈകളുമായി തന്റെ അമ്മയ്‌ക്കൊപ്പം വിജയ് ദേവരകൊണ്ട പ്രാർത്ഥിക്കുന്ന ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത് . നേരത്തെ, ഹൈദരാബാദ് വിമാനത്താവളത്തിൽ അദ്ദേഹം വന്ന ഫോട്ടോകളും വൈറലായിരുന്നു

.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ നിരവധി രാഷ്‌ട്രീയ നേതാക്കളും , സെലിബ്രിറ്റികളും ഉൾപ്പെടുന്നു.അടുത്തിടെ ജയസൂര്യ , സംയുക്ത തുടങ്ങിയ നിരവധി മലയാളി താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.



By admin