കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 29 പേരുടെ മരണം മുഴുവന്‍ ജനങ്ങളുടെയും മരണത്തിന് തുല്യമാണെന്നും നിരാശയില്‍ വീണു പോകാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ രാജ്യത്തിന് സാധിക്കാന്‍ പ്രതീക്ഷ വെട്ടം കൈകളില്‍ തെളിയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂര്‍ ഉല്‍ഘാടനം ചെയ്തു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്ന് ഭീകരതക്ക് മതമില്ലെന്നും അവരുടെ മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ മാനവികതയുടെ മതമാണ് എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ മരണം അതീവ ഗൗരവമുള്ളതാണ് സുരക്ഷ ജാഗ്രതാ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന ഭീകരക്രമണത്തില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷലീക്ക്, എം ടി സെയ്ദ് ഫസല്‍, ഒ എം നൗഷാദ്, റിഷാദ് പുതിയങ്ങാടി, പി വി അന്‍വര്‍, ഷാഫി, സിറാജ് കിണാശ്ശേരി, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, സമദ് പെരുമണ്ണ, കോയമോന്‍ പുതിയപാലം, നിസാര്‍ തോപ്പയില്‍ പ്രസംഗിച്ചു.
ഷമീര്‍ പറമ്പത്ത്, ഇര്‍ഷാദ് മനു, യൂനുസ് സലീം,ഷമീര്‍ കല്ലായി,നാസര്‍ ചക്കുംകടവ്, ബഷീര്‍ മുഖദാര്‍, നസീര്‍ കപ്പക്കല്‍, നസീര്‍ ചക്കുംകടവ്, മുനീര്‍ എം പി,യാക്കൂബ് കീഴവന, ഷമീല്‍ കെ കെ, മിഷാഹിര്‍ നടക്കാവ്, മുആദ് സി എം, ആഷിക്ക് ഫആദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.