കാസര്‍കോട്: പ്രീമെട്രിക് ഹോസ്റ്റലില്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാര്‍ഡനെ അറസ്റ്റ് ചെയ്തു.ഹോസ്റ്റലിലെ വാര്‍ഡന്‍ മാലോം കാര്യോട്ട് ചാല്‍ സ്വദേശി രാജേഷ്( 42) ആണ് അറസ്റ്റിലായത്.
ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ വാര്‍ഡനാണിയാള്‍. കാസര്‍ഗോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം.
മറ്റു വിദ്യാര്‍ഥികള്‍ ഓണാവധിക്ക് വീട്ടില്‍ പോയ വേളയിലാണ് വാര്‍ഡന്‍ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പൊലീസില്‍ അറിയിച്ചതോടെ വാര്‍ഡനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
.