കാസര്‍കോട്: കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാര്‍ഥി കോളേജില്‍ എത്തി. ഉക്കിനടുക്കയില്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ചിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് ക്വാട്ടയിലുമുള്ള ഏഴ് സീറ്റിലേക്ക് ആദ്യ വിദ്യാര്‍ത്ഥി രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള ഗുര്‍വീന്ദര്‍ സിങ്ങ് പ്രവേശനം നേടി.
ആദ്യത്തെ വിദ്യാര്‍ത്ഥി അതിര്‍ത്തികള്‍ കടന്ന് എംബിബിഎസ് പഠനത്തിനായി കേരളത്തിലെത്തിയത് സവിശേഷതയായി. വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.സന്തോഷ് കുമാറിന്റെയും മെഡിക്കല്‍ സൂപ്രണ്ട് ഡോ.പ്രവീണിന്റേയും നേതൃത്വത്തിലുള്ള സംഘം മധുരം നല്‍കി സ്വീകരിച്ചു. ശേഷം ഹാജര്‍രേഖപ്പെടുത്തി.
മൊത്തം50 എംബിബിഎസ് സീറ്റുകളാണ് കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ലാസുകള്‍ ഉടന്‍ ആരംഭിക്കും.