മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. പ്രതി ഉമ്മര്‍ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭര്‍ത്താവും തമ്മിലായിരുന്നു സ്വത്ത് തര്‍ക്കം. ഭാര്യ സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടര്‍ന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിന്റെ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ മറിയം ജുമൈലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.
പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അയല്‍വാസികള്‍ പറയുന്നു.