കാസര്‍കോട് കൊളത്തൂര്‍ മടന്തക്കോടില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. മടന്തക്കോട് അനിലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തുരങ്കത്തിലാണ് വൈകിട്ട് ഏഴ് മണിയോടെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വനം വകുപ്പ് അധികൃതര്‍ സംഭവസ്ഥലത്തെത്തി പുലിയെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. അതേസമയം മയക്കു വെടിവെച്ച് പുലിയെ പിടികൂടി കാട്ടില്‍ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്.
പുലിയെ പിടികൂടുന്നതിനായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു വനംവകുപ്പ്. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്.