• Sun. Oct 5th, 2025

24×7 Live News

Apdin News

കാസര്‍കോട് സ്‌കൂളിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് ഡിഡിഇ

Byadmin

Oct 5, 2025



കാസര്‍കോട്:  കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

അതേസമയം, തടസ്സപ്പെടുത്തിയ അതേ വേദിയിൽ വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പുനൽകി.

പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമായതെന്നാണ് ഡിഡിഇ പറയുന്നത്. അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.

വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

By admin