• Fri. Apr 17th, 2026

24×7 Live News

Apdin News

കാസര്‍ഗോഡ് തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Byadmin

Apr 16, 2026


കാസര്‍ഗോഡ്: മഞ്ചേശ്വരം കുണ്ടുകൊല്‍ക്കെ കടല്‍ത്തീരത്ത് തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുല്‍ ഫാറൂഖിന്റെ മകന്‍ മുഹമ്മദ് സൈനുല്‍ ആബിദ് ആണ് തിരയില്‍ പെട്ട് മരിച്ചത്.

മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം കുടുംബത്തോടെപ്പം കടല്‍ത്തീരത്ത് എത്തിയതാണ് സൈനുല്‍ ആബിദ്.സൈനുല്‍ ആബിദിനൊപ്പം തിരയില്‍പ്പെട്ട രണ്ടുപേര്‍ രക്ഷപ്പെട്ടിരുന്നു.

 



By admin