കാസര്‍ഗോഡ് ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് 2 മരണം
കാസര്‍ഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.ക്രെയിന്‍ പൊട്ടിവീണാണ് അപകടം.
വടകര സ്വദേശി അക്ഷയ്, അശ്വിന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് മരിച്ച യുവാക്കള്‍. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു ക്രെയിന്‍ പൊട്ടിവീണത്.