• Fri. Sep 12th, 2025

24×7 Live News

Apdin News

കാസര്‍ഗോഡ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

Byadmin

Sep 12, 2025



കാസര്‍ഗോഡ്:ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ് എന്ന സുരേന്ദ്രനാണ് മരിച്ചത്.ഗുരുതര പരിക്കേറ്റ ഭാര്യ സിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുറ്റിക്കോല്‍, പയന്തങ്ങാനത്താണ് ഭാര്യയെ കഴുത്തിന് കുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചത്. കുത്തേറ്റ ഭാര്യ സിനി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുടുംബ വഴക്കാണ് പ്രശ്‌ന കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളളിയാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം.അഞ്ചും ഒന്നരയും വയസുള്ള മക്കള്‍ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് ആക്രമണം നടത്തിയത്.പരിക്കേറ്റ സിനി ഓടി അയല്‍വീട്ടില്‍ എത്തി വിവരം പറഞ്ഞപ്പോള്‍ അവരാണ് സിനിയെ ആശുപതിയിലേയ്‌ക്ക് കൊണ്ടുപോയത്.പിന്നീട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സുരേന്ദ്രനെ ഏണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.

By admin