• Wed. Jul 22nd, 2026

24×7 Live News

Apdin News

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Byadmin

Jul 22, 2026


കാസർകോട്: കാസർകോട് നഗരത്തിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. മാർക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. കാസർകോട് ഗവൺമെന്റ് യുപി സ്കൂൾ, മഡോണ എയുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷയിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോയതും അമിത വേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സാധാരണ സീറ്റിന് പുറമേ മറ്റൊരു തട്ട് കൂടി നിർമ്മിച്ച് അതിലാണ് കുട്ടികളെ ഇരുത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ്‌സ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



By admin