• Fri. Dec 20th, 2024

24×7 Live News

Apdin News

കാർഷിക ബിസിനസുകളുടെ വളർച്ചയ്‌ക്ക്‌ 
അനുകൂല സാഹചര്യം സൃഷ്ടിക്കും: മന്ത്രി പി പ്രസാദ്‌ | Kerala | Deshabhimani

Byadmin

Dec 20, 2024




കൊച്ചി

കാർഷിക ബിസിനസുകളുടെ വളർച്ച ശക്തിപ്പെടുത്തുന്ന അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ്‌ കാബ്‌കോയുടെ (കേരള അഗ്രോ ബിസിനസ്‌ കമ്പനി) ലക്ഷ്യമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്‌. വിളകളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്യാൻ കഴിയുന്ന ദ്വിതീയ കാർഷികരംഗം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു. ‘കാർഷികമൂല്യ ശൃംഖലയുടെ ശാക്തീകരണത്തിന് കാബ്‌കോ ഇടപെടലുകൾ’ വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക ഉൽപ്പന്നങ്ങൾ കർഷകപങ്കാളിത്തത്തോടെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയും വില നിശ്ചയിക്കാനുള്ള അവകാശം കർഷകന് ലഭ്യമാകുകയും വേണം. അതിന്‌ കർഷകനെ സഹായിക്കാനാണ്‌ കമ്പനി രൂപീകരിച്ചത്‌. കർഷകന്റെ ഉൽപ്പന്നങ്ങൾക്ക്‌ വിപണി കണ്ടെത്തുക, അതിന്‌ സഹായിക്കുക, വിപണി രീതികളെക്കുറിച്ച്‌ അറിവുനൽകുക എന്നിവയാണ്‌ കമ്പനിയുടെ ലക്ഷ്യം. ആനയറയിൽ അത്യന്താധുനിക സംവിധാനത്തോടെ 365 ദിവസവും പ്രവർത്തിക്കുന്ന കാബ്‌കോ വിപണനകേന്ദ്രത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും.

‘ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം’ പദ്ധതിയിലൂടെ മൂവയിരത്തിലധികം കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്‌ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കാൻ നിയമതടസ്സങ്ങളുണ്ടെങ്കിൽ അഭിപ്രായങ്ങൾ സ്വരൂപിച്ച് മാറ്റങ്ങൾ വരുത്താൻ സഹായം നൽകുമെന്നും അതിനായി നിയമവകുപ്പ് ഉദ്യോഗസ്ഥർകൂടി ഉൾപ്പെടുന്ന സബ്കമ്മിറ്റി രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

ഗ്രാന്റ്‌ തോൺട്ടൻ ഭാരതിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കാബ്കോ എംഡി ബി അശോക് മുഖ്യപ്രഭാഷണം നടത്തി. കൃഷിവകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കാബ്കോ അഡീഷണൽ എംഡി സാജു കെ സുരേന്ദ്രൻ, പ്രൊഫ. പി പത്മാനന്ദ്, ബൈജു എൻ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin