
തിരുവനന്തപുരം:കിഫ്ബി വന്നതോടെയാണ് സംസ്ഥാനത്ത് കാലത്തിന് അനുസൃതമായ പുരോഗതി ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വികസനത്തിനുള്ള ശേഷി ഖജനാവിന് ഇല്ലായിരുന്നു.
ഈ ഘട്ടത്തിലാണ് കിഫ്ബിയെ പുനരുജീവിച്ചാല്‍ സാമ്പത്തിക സ്രോതസ് ആകുമെന്ന ചിന്ത ഉണ്ടായത്.കിഫ്ബി വഴി 150 പാലങ്ങള്‍ പൂര്‍ത്തിയായി.കിഫ്ബിയുടെ രജത ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബി ഫണ്ട് ആശുപത്രികളിലും കളിക്കളങ്ങളിലും ഉപയോഗിക്കുന്നു. വയനാട് തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിലും കിഫ്ബി യുടെ സഹായം ഉണ്ട്.കിഫ്ബിയെ കുറിച്ച് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും കിഫ്ബിയുടെ പ്രസക്തിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.പലകാര്യങ്ങളിലും ഒട്ടേറെ പ്രത്യേകതകളുള്ള നാടാണ് കേരളം.
ഒരുകാലത്ത് ഇന്നത്തെ സൗകര്യങ്ങളോ അവസരങ്ങളോ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതിരുന്ന കാലം ഉണ്ടായിരുന്നു. സമൂഹത്തില്‍ വലിയ വിഭാഗം ജനങ്ങള്‍ വലിയ പീഡനം അനുഭവിക്കേണ്ടിവന്നു. അതൊക്കെ അടിച്ചേല്‍പ്പിക്കപ്പെട്ട സാമൂഹ്യ വ്യവസ്ഥയുള്ള കാലമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതൊക്കെ കണ്ട് വവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ചു.ആ ഭ്രാന്താലയം ഇന്ന് ലോകമാകെ എത്തിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന മാനുഷിക മൂല്യമുയര്‍ത്തുന്ന ഒരു മാനവാലയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നിലുള്ള ചരിത്രവും നാം ഓര്‍ക്കണം.നവോത്ഥാനത്തിന് അതില്‍ വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.