• Fri. Feb 7th, 2025

24×7 Live News

Apdin News

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്പകള്‍ കുന്നുകൂടി

Byadmin

Feb 7, 2025


പത്തനംതിട്ട: അടിസ്ഥാന സൗകര്യ വികസനത്തിനു പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്. പദ്ധതി പലതും പാതിവഴിയിലാണെന്നതും വായ്പകള്‍ കുന്നുകൂടിയതും തിരിച്ചടിയാണെന്ന് 2023-24ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുമതി നല്കിയ പല പദ്ധതികളും മുടങ്ങിക്കിടക്കുമ്പോള്‍ ഫണ്ടുകളുടെ വലിയ ശതമാനവും പോകുന്നത് വായ്പ പലിശ തിരിച്ചടവിനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കടപ്പത്രങ്ങള്‍, ടേംലോണ്‍, സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കിഫ്ബി പണം കണ്ടെത്തുന്നത്. 2023-24ല്‍ 10,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ലഭിച്ചത് 5,803.86 കോടി മാത്രമെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിഫ്ബി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മസാല ബോണ്ട് അടക്കമുള്ള വിഷയങ്ങളില്‍ ആരോപണം നേരിടുന്ന സ്ഥാപനം പുറത്തിറക്കുന്ന കടപ്പത്രത്തില്‍ മുതല്‍ മുടക്കാന്‍ സാധാരണഗതിയില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മടിക്കും. തയാറാകുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന റിസ്‌ക് ചൂണ്ടിക്കാട്ടി കൂടുതല്‍ പലിശ ആവശ്യപ്പെടുകയും ചെയ്യും.



By admin