• Fri. Aug 8th, 2025

24×7 Live News

Apdin News

കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയും സഹായിച്ച ഭാര്യയും പിടിയില്‍

Byadmin

Aug 7, 2025



കൊല്ലം: കസ്റ്റഡിയിലിരിക്കെ കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന്‌കേസ് പ്രതിയെയും സഹായിച്ച ഭാര്യയെയും പിടികൂടി. കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെയാണ് തമിഴ്‌നാട് ധര്‍മ്മപുരിക്ക് സമീപം തോപ്പൂരില്‍ നിന്ന് പിടികൂടിയത്. ലഹരി മരുന്നു കേസില്‍ കരുതല്‍ തടങ്കലിലാക്കാനായി പിടികൂടി കൊല്ലം കിളികൊല്ലൂര്‍ സ്‌റ്റേഷനിലെത്തിച്ച അജു മന്‍സൂര്‍ നടപടിക്രമങ്ങള്‍ക്കിടെ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനു പുറത്ത് കാത്തുനിന്ന ഭാര്യ ബിന്‍ഷയുടെ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. ബിന്‍സിയും മറ്റൊരു ലഹരി മരുന്നു കേസില്‍ നേരത്തെ പിടിയിലായിട്ടണ്ട്.
പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 

 

By admin