• Mon. Nov 17th, 2025

24×7 Live News

Apdin News

കീർത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡർ

Byadmin

Nov 17, 2025



ന്യൂദല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയാണ് യൂനിസെഫ്.

ദേശീയ അവാർഡ് ജേതാവും തമിഴ്, തെലുഗ്, മലയാളം സിനിമകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച അഭിനേതാവുമായ കീർത്തിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് യൂനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മകാഫ്രീ പറഞ്ഞു.

യൂണിസെഫിന്റെ ഭാഗമായതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് കീര്‍ത്തി പറഞ്ഞു. കുട്ടികള്‍ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തവും ഏറ്റവും വലിയ പ്രതീക്ഷയുമാണ്. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് കുട്ടികള്‍ക്ക് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള അടിത്തറ പാകുന്നത് സ്‌നേഹപൂര്‍ണ്ണമായ പരിചരണമാണെന്ന് വിശ്വസിക്കുന്നു. ജീവിത പശ്ചാത്തലം പരിഗണിക്കാതെ ഓരോ കുട്ടിക്കും വളരാന്‍ കഴിയുന്ന തരത്തില്‍ ബോധവത്കരണം നടത്താനും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കാനും യൂണിസെഫ് ഇന്ത്യയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ മുൻ നായിക നടി മേനകയുടെയും സിനിമ നിർമാതാവും ബി.ജെ.പി സംസ്ഥാന നേതാവുമായ ജി. സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.

By admin