• Mon. Feb 24th, 2025

24×7 Live News

Apdin News

കുംഭമേളയിൽ പങ്കെടുക്കാൻ പോയ ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി ഖാന്റെ കാർ അപകടത്തിൽപ്പെടുത്തി ജിഹാദികൾ : കൊല്ലനാണ് പദ്ധതിയിട്ടിരുന്നതെന്ന് നാസിയ

Byadmin

Feb 24, 2025


ലഖ്നൗ : കുംഭമേളയിൽ പുണ്യ സ്നാനത്തിനായി യാത്ര തിരിച്ച ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി ഖാൻ ആക്രമിക്കപ്പെട്ടു. ഒരു അപകടത്തിലൂടെ അവരെ കൊല്ലാൻ ശ്രമം നടന്നതായി നാസിയ ഇലാഹി ഖാൻ തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ രംഗത്തെത്തിയത്.

നാസിയയും സുഹൃത്ത് പ്രിയ ചതുർവേദിയും മറ്റൊരു 19 വയസ്സുള്ള പെൺകുട്ടിയും ചേർന്ന് ദൽഹിയിൽ നിന്നും മഹാകുംഭത്തിൽ പങ്കെടുത്ത് ഗംഗയിൽ സ്നാനം ചെയ്യാൻ പോകുകയായിരുന്നു. വാഹനം യുപിയിലെ ഇറ്റയിൽ എത്തിയപ്പോൾ തന്നെ ചില മുസ്ലീങ്ങൾ ഞങ്ങളുടെ കാറിനെ പിന്തുടർന്ന് വന്നുവെന്നാണ് എക്സ് പ്ലാറ്റ്‌ഫോമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നാസിയ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

വീഡിയോയിൽ നാസിയ ഇലാഹി ഖാൻ കരഞ്ഞുകൊണ്ട് പറയുന്നത് കാണാനാകും. ഞാൻ യോഗത്തിൽ പങ്കെടുത്ത ശേഷം ദൽഹി വിട്ട് കുംഭമേളയിൽ ഗംഗയിൽ കുളിക്കാൻ വരികയായിരുന്നു. ഞങ്ങൾ എറ്റയിൽ എത്തിയ ഉടനെ, അവിടെ നിന്ന് ചില മുസ്ലീങ്ങൾ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. ഞാനും പ്രിയ ചതുർവേദിയും മറ്റൊരു പെൺകുട്ടിയും കാറിൽ ഉണ്ടായിരുന്നു.

ഞങ്ങളെ പിന്തുടർന്ന് എത്തിയ മുസ്ലീങ്ങളുടെ വാഹനം ഞങ്ങളുടെ കാറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. നിയന്തണം വിട്ടതിനെ തുടർന്ന് ഞങ്ങളുടെ വാഹനം ബാരിക്കേഡിൽ ഇടിച്ച് നിന്നു. സുഹൃത്ത് പ്രിയയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. അവരുടെ തലയോട്ടി കാണാൻ പറ്റുന്നുണ്ട്.

എന്റെ കൈക്ക് പരിക്കേറ്റു. ധാരാളം രക്തസ്രാവമുണ്ട് . തുടക്കം മുതൽ തന്നെ മുസ്ലീങ്ങളുടെ ലക്ഷ്യമായിരുന്നു താനെന്നും ബിജെപി നേതാവ് വീഡിയോയിൽ പറയുന്നുണ്ട്.



By admin