• Thu. Apr 9th, 2026

24×7 Live News

Apdin News

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

Byadmin

Apr 5, 2026


മംഗലാപുരം: കര്‍ണാടകയിലെ കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിന്റെ നാലാം ദിനമാണ് യുവതിയെ കണ്ടെത്തിയത്.

വനത്തില്‍ ആണ് യുവതിയെ കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണ്.ചെറിയ ക്ഷീണമുണ്ടെന്ന് മാത്രമേ ഉളളൂവെന്നാണ് അറിയുന്നത്.യുവതിയെ കാട്ടില്‍ നിന്ന് വനം വകുപ്പ് നാട്ടിലേക്ക് കൊണ്ടുവരികയാണ്.ഇതിന് ശേഷം ആശിപത്രിയിലേക്ക് മാറ്റും എന്നാണ് അറിയുന്നത്.

തെര്‍മല്‍ ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്.ആറിലേറെ സംഘങ്ങളാണ് തെരച്ചില്‍ നടത്തിയത്. ആദിവാസികളുടെ സഹായവും തേടിയിരുന്നു.

വനത്തില്‍ വച്ച് ശരണ്യക്ക് വഴി തെറ്റുകയായിരുന്നു.കൊച്ചിയില്‍ സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ശരണ്യ.കാട്ടാനകള്‍ അടക്കം ഉളള മേഖലയിലാണ് ശരണ്യയെ കാണാതായത് എന്നത് ആശങ്ക പരത്തിയിരുന്നു. കോഴിക്കോട്‌നാദാപുരം സ്വദേശിനിയാണ് യുവതി.



By admin