• Wed. Mar 26th, 2025

24×7 Live News

Apdin News

കുടിയേറ്റത്തിന്റെ കാര്യത്തിലും കേരളം നമ്പര്‍ 2; വിദേശപ്പണം അയയ്‌ക്കുന്നതിലും കേരളത്തെ വെട്ടിച്ച് മഹാരാഷ്‌ട്രയിലെ മിടുക്കര്‍

Byadmin

Mar 24, 2025



തിരുവനന്തപുരം: തൊഴിലിനായി വിദേശത്ത് കുടിയേറുന്നവരില്‍ കേരളത്തെ തോല്‍പിച്ച് മഹാരാഷ്‌ട്രക്കാര്‍. വിദേശത്ത് നിന്നും പണം അയയ്‌ക്കുന്ന കാര്യത്തിലും കേരളത്തെ പിന്തള്ളി മഹാരാഷ്‌ട്ര. ഇന്ത്യയിലേക്ക് വിദേശത്ത് നിന്നും ആകെ വരുന്ന പണത്തില്‍ 35.2 ശതമാനവും എത്തുന്നത് മഹാരാഷ്‌ട്രയിലേക്കാണ്. കേരളത്തിന് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മാത്രം. കേരളത്തിലേക്ക് വരുന്നത് ആകെ വിദേശപ്പണത്തിന്റെ 10. 2 ശതമാനം മാത്രം.

ഇതിന് കാരണമുണ്ട്. മഹാരാഷ്‌ട്രയില്‍ നിന്നും ആണ് കൂടുതല്‍ പേര്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. മാത്രമല്ല, മഹാരാഷ്‌ട്രയില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടി യൂറോപ്യന്‍ രാജ്യങ്ങള്‍, സിംഗപ്പൂര്‍, യുഎസ് എന്നിവിടങ്ങളിലേക്ക് പോകുന്നവരും കൂടുതലാണ്. ഇവര്‍ അയയ്‌ക്കുന്ന പണമാണ് മഹാരാഷ്‌ട്രയെ വിദേശപ്പണത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തിച്ചത്.

കോവിഡ് കേരളത്തിന് തെല്ലൊന്നുമല്ല തിരിച്ചടി നല്‍കിയത്. കോവിഡ് കാലത്ത് കേരളത്തിലേക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയത് 14.7 ലക്ഷം പേരാണ്. ഇതില്‍ 59 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

 

 

By admin