തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു. കുടിവെള്ളത്തില്‍ അമിത അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണിത്.
ഈ സാഹചര്യത്തില്‍ ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. പതിവ് പരിശോധനയിലാണ് അധിക അളവില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്.
ടാങ്ക് വൃത്തിയാക്കി വെളളം വീണ്ടും പരിശോധിക്കൂും. അതിന് ശേഷം ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.