• Mon. May 12th, 2025

24×7 Live News

Apdin News

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

Byadmin

May 12, 2025


കോതമംഗലം: സമൃദ്ധ കുടുംബ വ്യവസ്ഥയ്‌ക്ക്‌വേണ്ട എട്ട് ഗുണങ്ങള്‍ ബലം, ശീലം, മൂല്യം, ഓജസ്സ്, ധൈര്യം, യുക്തി, ബുദ്ധി, കാഴ്ചപ്പാട് എന്നിവയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി. ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം നിര്‍മിച്ച കാര്യാലയം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കുടുംബബന്ധങ്ങളെ സംരക്ഷിക്കുന്നതിന് മംഗള സംവാദങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണം. ഫാമിലി ടൈം കൂട്ടുന്നതിന്റെ ഭാഗമായി വീടുകളില്‍ മൊബൈല്‍ ഫോണ്‍ പാര്‍ക്കിങ് സോണുകള്‍ ഏര്‍പ്പെടുത്തണം. പൗരബോധം, സാമാജിക ഐക്യം, പരിസ്ഥിതി അവബോധം, സ്വദേശിശീലം എന്നി ഗുണങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തേണ്ടതിന്റെ അനിവാര്യത പൊതുപ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഖണ്ഡ്കാര്യവാഹ് സി.എം ദിനൂപ് സ്വാഗതവും ദേവദത്ത് കൃഷ്ണ കൃതജ്ഞതയും രേഖപ്പെടുത്തി.

ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, സഹപ്രാന്തപ്രചാരക് കെ. പ്രശാന്ത്, എറണാകുളം വിഭാഗ് കാര്യവാഹ് എന്‍.എസ.് ബാബു, വിഭാഗ് പ്രചാരക് ജി.ജി. വിഷ്ണു, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, ജില്ലാ കാര്യവാഹ് കെ.കെ ഷിജു എന്നിവര്‍ സന്നിഹിതരായിരുന്നു. ദക്ഷിണമേഖല സോഷ്യല്‍മീഡിയ സംയോജകന്‍ വി. വിശ്വരാജ് പ്രസംഗം പരിഭാഷപ്പെടുത്തി.



By admin