തിരുവനന്തപുരം: കുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങള്‍ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് എന്തിനെക്കാളും പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തി നായി 5000 കോടി രൂപ ഈ സര്‍ക്കാരിന്റെ കാലത്ത് ചെലവഴിച്ചു. 43,000 സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ സജ്ജമാക്കി. കുട്ടികളുടെ പഠന നിലവാരത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. ഒന്ന് മുതല്‍ പത്ത് വരെയുള്ള പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തുകയാണ് മന്ത്രിയായതിനു ശേഷം ആദ്യം ചെയ്തത്. കുട്ടികളുടെ പാഠപുസ്തകം എല്ലാവര്‍ഷവും പുതുക്കണം. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മൂന്ന് കോടി 80 ലക്ഷം പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്തു.