• Fri. Feb 13th, 2026

24×7 Live News

Apdin News

കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

Byadmin

Feb 13, 2026



കുട്ടികളെ സന്തോഷിപ്പിക്കാന്‍ നല്ല കളിപ്പാട്ടം വാങ്ങി കൊടുത്താല്‍ മതി. ഇന്ന് മാതാപിതാക്കള്‍ കളിപ്പാട്ടം വാങ്ങി കൊടുക്കാന്‍ മാത്രം നല്ലൊരു പൈസ ചിലവഴിക്കുന്നുണ്ട്. കുട്ടികള്‍ക്ക് വെറുതേ കളിപ്പാട്ടം വാങ്ങി കൊടുത്താല്‍ പോര. വാങ്ങിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടെ മാതാപിതാക്കള്‍ ഓര്‍ക്കണം
.
കളിപ്പാട്ടം വാങ്ങാന്‍ നമ്മള്‍ ചിലവഴിക്കുന്ന പൈസയും ഒരുതരത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് തന്നെയാണ്. ഈ കളിപ്പാട്ടം ഇത്ര പൈസയ്‌ക്ക് വാങ്ങിച്ചാല്‍ അത്‌കൊണ്ട് ഉപയോഗം ഉണ്ടോ ന്നെ് ആദ്യം ചിന്തിക്കണം. കുട്ടികള്‍ മിക്കതും, ആദ്യമായി കിട്ടുമ്പോള്‍ മാത്രമാണ് ഒരു കളിപ്പാട്ടം അമിതമായി ഉപയോഗിക്കുക. പുതിയത് കിട്ടുമ്പോള്‍ പഴയത് അധികം ഉപയോഗിക്കുകയും ഇല്ല. അവര്‍ക്ക് ഓരോ ഘട്ടം കഴിയുംതോറും ടേയ്‌സ്റ്റില്‍ വരുന്ന മാറ്റം കളിപ്പാട്ടം തിരഞ്ഞെടുക്കുന്നതിലും കാണിക്കും. അതിനാല്‍, ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മാത്രം കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കുട്ടികള്‍ക്ക് ഡ്രെസ്സ് വാങ്ങുമ്പോള്‍ നമ്മള്‍ നല്ല മെറ്റീരിയല്‍ നോക്കി വാങ്ങും. കാരണം, അവരുടെ ചര്‍മ്മത്തിന് അലര്‍ജി വരാതിരിക്കാന്‍. അതുപോലെ തന്നെ കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോഴും നല്ല മെറ്റീരിയല്‍ നോക്കി തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക് പോലെയുള്ള മെറ്റീരിയല്‍ സത്യത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ, കെമിക്കല്‍സ് അടങ്ങിയ മെറ്റീരിയലില്‍ നിര്‍മ്മിക്ക സാധനങ്ങളും കുട്ടികള്‍ക്ക് വാങ്ങി കൊടുക്കരുത്.

കുട്ടികള്‍ക്ക് വെറുതേ കളിപ്പാട്ടങ്ങള്‍ വാങ്ങിച്ച് കൊടുത്താല്‍ പോര, അവ എന്തെങ്കിലും ഉപകാരപ്പെടുന്നതാണോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍ പസ്സില്‍സ്, അതുപോലെ, അവരെ പഠിക്കാന്‍ സഹായിക്കുന്നത്, അല്ലെങ്കില്‍ നല്ലപോലെ ക്രിയേറ്റീവ് ആക്കുന്ന വിധത്തിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുന്നത് കുറച്ചും കൂടെ നല്ലതാണ്. ഇത്തരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം അനാവശ്യ കാര്യത്തിനായി വേയ്സ്റ്റാക്കി എന്ന ചിന്ത നിങ്ങള്‍ക്ക് വരികയും ഇല്ല. എന്നാല്‍, ചെറുപ്പത്തില്‍ തന്നെ കുട്ടിയുടെ ബുദ്ധിവികാസത്തിന് ഇത്തരം കളിപ്പാട്ടങ്ങള്‍ സഹായിക്കുകയും ചെയ്യും.

കുട്ടികളുടെ ദേഹത്ത് വേഗത്തില്‍ മുറിവ് ഉണ്ടാക്കുന്നതും അതുപോലെ, കുട്ടികള്‍ വായയില്‍ ഇട്ടാല്‍ ഇറങ്ങിപോകും എന്ന് തോന്നുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ ഒരിക്കലും വാങ്ങി കൊടുക്കരുത്. അതുപോലെ, കുട്ടികള്‍ ചെവിയില്‍ ഇടുന്നതും മൂക്കില്‍ ഇടുന്നതുമായ സാധനങ്ങള്‍ വാങ്ങി കൊടുക്കരുത്. അതുപോലെ, അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മെറ്റീരിയല്‍ ഉള്ള സാധനങ്ങളും വാങ്ങി കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

By admin