
ബെംഗളൂരു: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും വിലക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ വൈസ് ചാന്‍സലര്‍മാരുടെ അഭിപ്രായം തേടി.
സമാനമായ നയപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുള്ള ഓസ്ട്രേലിയയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മൊബൈല്‍ ഫോണിന്‌റെ അമിത ഉപയോഗം കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസികാരോഗ്യം എന്നിവയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില
വൈസ് ചാന്‍സലര്‍മാര്‍ ഈ നിര്‍ദ്ദേശത്തോട് യോജിച്ചപ്പോള്‍ മറ്റു ചിലര്‍ എതിര്‍ത്തു. നിരവധി സ്വകാര്യ സ്‌കൂളുകള്‍ മൊബൈല്‍ ഫോണുകള്‍ വഴിയാണ് ഹോംവര്‍ക്ക് നല്‍കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് തനിക്ക് കൂടുതല്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു