• Mon. Aug 11th, 2025

24×7 Live News

Apdin News

കുട്ടികൾ നയിച്ച ശ്രീരാമരാജ്യം രാമായണ പാരായണം ചരിത്രമായി മാറി

Byadmin

Aug 11, 2025



കൊച്ചി: ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാമായണം വായിച്ച് ശ്രീരാമരാജ്യം 2025 പരിപാടി ചരിത്രമായി. സനാതനം ധർമ്മപാഠശാല കേരളം സംഘടിപ്പിച്ച പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുമടക്കം രണ്ടായിരത്തിലേറെ പേർ ഒരു പകൽ മുഴുവൻ പങ്കെടുത്തു. പാലാരിവട്ടം കണയന്നൂർ എസ്എൻഡിപി യൂണിയൻ ഹാളിലായിരുന്നു പരിപാടി.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ 78 ഗുരുക്കന്മാർ രാമായണ പാരായണ പരശീലനം നൽകിയ വിദ്യാർത്ഥികളാണ് പാരായണം നടത്തിയത്. ധർമ്മ പ്രഭാഷകനും സനാതനം ധർമ്മ പാഠശാല കൺവീനർ രാജേഷ് നാദാപുരമാണ് ശ്രരാമരാജ്യം പരിപാടി നയിച്ചത്. റിട്ടയേഡ് ജില്ലാ ജഡ്ജ് സുന്ദരൻ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. രാജേഷ് നാദാപുരം അദ്ധ്യക്ഷനായി. ശ്രീരാമരാജ്യം പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ പി.വി. അതികായൻ, കൺവീനർ ശ്രീകുമാർ പരിയാനംപറ്റ പങ്കെടുത്തു.

By admin