• Mon. Feb 3rd, 2025

24×7 Live News

Apdin News

കുതിപ്പില്‍ കിതച്ച് സ്വര്‍ണവില; ഇന്ന് പവന് 320 രൂപ കുറഞ്ഞു

Byadmin

Feb 3, 2025


സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ചെറിയ കിതപ്പ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന്റെ സ്വര്‍ണവില 61,640 രൂപയായായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില.

അതേസമയം റെക്കോര്‍ഡുകള്‍ കടന്ന മുന്നേറിയിരുന്ന സ്വര്‍ണ്ണവില 62000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് തിരിച്ചിറങ്ങിയത്. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്ന് മുന്നേറിയത്. ശേഷം വീണ്ടും കയറി സ്വര്‍ണവില 62,000 തൊടും എന്ന ഘട്ടത്തിലാണ് ചെറുതായൊന്ന് കിതച്ചത്.

ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ ഏകദേശം 4500 രൂപയിലധികമാണ് ഉയര്‍ന്നതായി കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

 

 

By admin