മുംബൈ: കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചതിനെ ന്യായീകരിക്കാന്‍ വന്ന ഉദ്ധവ് താക്കറെ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിക്ക് കണക്കിന് കൊടുത്ത് ഇന്ത്യാടുഡേ ടിവി പത്രപ്രവര്‍ത്തക പ്രീതി. ഇതോടെ മറുപടി പറയാനാവാതെ പ്രിയങ്ക ചതുര്‍വേദിക്ക് കണ്ടം വഴി ഓടേണ്ടി വന്നു.
ഏക്നാഥ് ഷിന്‍ഡെയെ പരിഹസിച്ചതിനെ തുടര്‍ന്ന് ഷിന്‍ഡേ പക്ഷം ശിവസേന പ്രവര്‍ത്തകര്‍ കുനാല്‍ കമ്ര സംസാരിച്ച ഹോട്ടലിലെ സ്റ്റുഡിയോ അടിച്ചുതകര്‍ത്തിരുന്നു. ഇതിനെതിരെ ഉദ്ധവ് താക്കറെയുടെ ഭരണകാലം എത്ര നല്ലതായിരുന്നു എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു പ്രിയങ്ക ചതുര്‍വേദി. ഞങ്ങളുടെ പാര്‍ട്ടിയായ (ഉദ്ധവ് താക്കറെ ശിവസേന) സ്വകാര്യവ്യക്തികളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവര്‍ത്തിച്ച ഏതെങ്കിലും ഒരു ഉദാഹണം പറയാനാവുമോ എന്നായിരുന്നു പ്രിയങ്ക ചതുര്‍വേദി പ്രീതിയെ വെല്ലുവിളിച്ചത്.
മൂന്ന് ഉദാഹരണങ്ങള്‍ പറയാം എന്നായിരുന്നു ഇതിന് ജേണലിസ്റ്റ് പ്രീതിയുടെ മറുപടി. ഉദ്ധവ് താക്കറെ ഭരിയ്‌ക്കുന്ന കാലത്ത് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ മൂന്ന് ഉദാഹരണങ്ങളാണ് പ്രീതി എണ്ണിയെണ്ണി പറഞ്ഞത്.
1.ഉദ്ധവ് താക്കറെയെ പരിഹസിക്കുന്ന കമന്‍റ് വാട്സാപില്‍ പങ്കുവെച്ചതിന് ഒരു നാവിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചു.
2. ഖുറാനെ അവഹേളിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ തലവെട്ടാന്‍ ചില ഇസ്ലാമിക നേതാക്കള്‍ ആഹ്വാനം ചെയ്ത നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച സാദ് അന്‍സാരിയെ ഉദ്ദവ് താക്കറെയുടെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ ഭീവണ്ഡി സ്വദേശിയായ 19 കാരനായ സാദ് അന്‍സാരി സമൂഹമാധ്യമത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിനായിരുന്നു അന്നത്തെ അറസ്റ്റ്. നൂപുര്‍ശര്‍മ്മയുമായി ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അരമണിക്കൂര്‍ നീണ്ട അഭിമുഖത്തിനിടയില്‍ നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ജ്ഞാന്‍വാപി പള്ളിയില്‍ ശിവലിംഗമുണ്ടെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു നൂപുര്‍ശര്‍മ്മ. ഈ അഭിമുഖത്തിലെ അരസെക്കന്‍റ് നീളുന്ന ഒരു ഭാഗം മാത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് നൂപുര്‍ ശര്‍മ്മ മതനിന്ദ നടത്തി എന്ന് മുഹമ്മദ് സുബൈര്‍ നടത്തിയ ആരോപണം ശരിവെച്ചാണ് നൂപുര്‍ശര്‍മ്മയുടെ തലവെട്ടാന്‍ ചില ഇസ്ലാമിക പണ്ഡിതര്‍ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമത്തിലെ വ്യാജവാര്‍ത്ത കണ്ടുപിടിക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്ന വ്യാജേന ബിജെപി വിരുദ്ധ മോദി വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മുഹമ്മദ് സുബൈര്‍.
3. എന്‍സിപി നേതാവ് ശരത് പവാറിനെ വിമര്‍ശിച്ച കേതകി ചിറ്റാലെ എന്ന 32കാരിയായ മറാഠി യുവനടിയെ ഉദ്ധവ് താക്കറെയുടെ അറസ്റ്ര് ചെയ്തു. 22 കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 34 ദിവസം ജയിലിലിട്ടു. പിന്നീടാണ് ജാമ്യം അനുവദിച്ചത്.