• Wed. Mar 26th, 2025 5:54:29 PM

24×7 Live News

Apdin News

കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചതിന് പിന്നില്‍ ഉദ്ധവ് താക്കറെയോ? ലക്ഷ്യം മകനെതിരായ മാധ്യമ ശ്രദ്ധ തിരിച്ചുവിടല്‍?

Byadmin

Mar 25, 2025


മുംബൈ: മഹാരാഷ്ടയില്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്‌ക്കെതിരെ കൂട്ടബലാത്സംഗക്കേസില്‍ ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ട് വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് മാധ്യമശ്രദ്ധ തിരിച്ചുവിടാന്‍ തട്ടിക്കൂട്ടിയ ഒരു വിവാദമാണ് കുനാല്‍ കമ്ര അഴിച്ചുവിട്ടതെന്ന് ആരോപണം. സെലിബ്രിറ്റി മാനേജരായി ജോലി ചെയ്യുന്ന ദിഷ സാലിയന്‍ എന്ന പെണ്‍കുട്ടി 2020ല്‍ അവര്‍ താമസിച്ച ഹോട്ടലിന്റെ മുകളില്‍ നിന്നും വീണു മരിച്ചതിന് മുന്‍പ് ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ആദിത്യ താക്കറെയും ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നീ രണ്ട് സിനിമാതാരങ്ങളും ഉണ്ടെന്നാണ് ആരോപണം.

ദിഷ സാലിയന്‍ മരണപ്പെട്ട കേസ് മൂടിവെയ്‌ക്കാന്‍ അന്ന് മഹാരാഷ്‌ട്ര മന്ത്രിയായിരുന്ന ആദിത്യ താക്കറെ തന്റെ അധികാരം ദുരുപയോഗിച്ചുവെന്നും ആരോപണം ഉണ്ട്. ഇതിനായി ആദിത്യ താക്കറെയ്‌ക്ക് വേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കേസില്‍ ഇടപെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കേസില്‍ നിന്നും മാധ്യമ ശ്രദ്ധ തിരിച്ചുവിടാന്‍ ഉണ്ടാക്കിയതാണ് ഈ പുതിയ വിവാദം എന്നാണ് കരുതുന്നത്. കുനാല്‍ കമ്രയുടെ പരിഹാസത്തിന് തൊട്ടുപിന്നാലെ കുനാല്‍ കമ്രയ്‌ക്ക് പിന്തുണയുമായി ഉദ്ധവ് താക്കറെ രംഗത്ത് വന്നത് സംശയം ബലപ്പെടുത്തുകയാണ്.

ആദിത്യ താക്കറെയും കുനാല്‍ കമ്രയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. കുനാല്‍ കമ്രയെ മഹാരാഷ്‌ട്രയില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിച്ചതിന് പിന്നിലും ഉദ്ധവ് താക്കറെ പക്ഷം ശിവസേനക്കാര്‍ക്ക് പങ്കുണ്ടെന്നും ചില സൂചനകള്‍ പുറത്തുവരുന്നു.

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍‍ഡെയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിക്കാന്‍ കുനാല്‍ കമ്രയെ പ്രേരിപ്പിച്ചതാര് എന്ന് കണ്ടെത്താന്‍ സ്റ്റാന്‍ഡപ് കൊമേഡിയനായ കുനാല്‍ കമ്രയുടെ ഫോണ്‍ രേഖകളും ബാങ്ക് സ്റ്റേറ്റ് മെന്‍റും പരിശോധിക്കാന്‍ മുംബൈ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതോടെ സത്യം പുറത്തുവരുമെന്ന് കരുതുന്നു.

 



By admin