കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.
പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.
ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.