കാസര്‍ഗോഡ് :കുമ്പളയില്‍ ഇരുപതുകാരി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് പരാതി. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.
യുവതിയുടെ ഭര്‍ത്താവ് ഫിറോസ്, പിതാവ് മുഹമ്മദ്, രണ്ടാമമ്മ എന്നിവര്‍ക്കെതിരെയാണ് കേസ്.കുമ്പള, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് അബോധാവസ്ഥയിലായ യുവതിയെ നാട്ടുകാര്‍ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നുളള പരിശോധനയില്‍ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി.
ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഈ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്.