തൃശൂര്‍: പാലയൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചാവക്കാട് നഗരസഭയുടെ 19-ാം വാര്‍ഡിലാണ് സംഭവം.
മൂന്ന് പേരെ വെള്ളിയാഴ്ചയാണ് കുറുനരി ആക്രമിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് ശനിയാഴ്ച രാവിലെ കടിയേല്‍ക്കുകയായിരുന്നു.