• Sat. Oct 5th, 2024

24×7 Live News

Apdin News

കുറ്റകൃത്യങ്ങൾക്കെതിരെ ലാലുവിന്റെ കുടുംബം സംസാരിക്കുന്നത് ചിരിയുണർത്തുന്നു ; തേജസ്വിയുടെയും മിസയുടെയും വായടപ്പിച്ച് ബിജെപി

Byadmin

Oct 5, 2024



നവാഡ : ബിഹാറിലെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിലും സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കനത്ത മറുപടി നൽകി ബിജെപി എംപി വിവേക് താക്കൂർ. സംസ്ഥാനം ഭരിക്കുന്ന എൻഡിഎ സർക്കാർ ഈ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു.

ലാലു യാദവിന്റെ കുടുംബം വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ ഈ രാഷ്‌ട്രീയക്കാർക്ക് പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ സമയമില്ല മറിച്ച് വിദേശ യാത്രയ്‌ക്ക് സമയമുണ്ട്. വിദേശത്ത് ഇരുന്ന് അവർ ഫോണിൽ സംസാരിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്യുന്നു. ഇത്തരം രാഷ്‌ട്രീയക്കാരെ കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഇതിനു പുറമെ സംസ്ഥാന സർക്കാരിനെതിരെ അനാസ്ഥ ആരോപിച്ച പ്രതിപക്ഷ നേതാവ് മിസാ ഭാരതിയെയും അദ്ദേഹം എതിർത്തു. അവർക്ക് എന്തറിയാം സർക്കാർ ഇതിനകം 350 കോടി നൽകിയിട്ടുണ്ടെന്നും ആളുകളുടെ അക്കൗണ്ടിലേക്ക് ഇത് പോകുകയാണെന്നും അവർക്കറിയാമോ എന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ മിസാ ഭാരതി ദൽഹിയിൽ താമസിക്കുന്നു. അവരുടെ സഹോദരൻ വിദേശ സ്ഥലങ്ങളിൽ താമസിക്കുന്നു. വിദേശത്ത് നിന്നുള്ള വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിൽ ഇടുന്നത്. ഇവിടെ നിന്ന് എടുത്ത കുളത്തിന്റെ ചിത്രങ്ങളാണ് ഇവർ പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കൂടാതെ ലാലുവിന്റെ കുടുംബം കുറ്റകൃത്യങ്ങൾക്കെതിരെ സംസാരിക്കുകയാണെങ്കിൽ അത് ചിരിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ ബിഹാറിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ മിസാ ഭാരതി വിമർശിച്ചു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

By admin