മാലാ പാര്‍വതിക്കെതിരെ നടി രഞ്ജിനി. മാലാ പാർവതി കുറ്റവാളികളെ പിന്തുണയ്ക്കുന്നുവെന്നും അവസരവാദിയാണെന്നുമാണ് രഞ്ജിനി വിമർശിച്ചത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം ഉന്നയിച്ചത്. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്‍ജിനി ഫേസ്ബുക്കിൽ കുറിച്ചു.
‘മാലാ പാർവതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് തെളിയിക്കുന്നത്. വളരെ ദുഃഖം തോന്നുന്നു. നിങ്ങളോട് ഒരു ബഹുമാനവും തോന്നുന്നില്ല’- രഞ്ജിനി കുറിച്ചു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ‘ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചാൽ ഭയങ്കര സ്‌ട്രസ് ആയിപ്പോയെന്നും എല്ലാമങ്ങ് തകർന്നുപോയെന്നുമാണ് പറയുന്നതെന്നും പോടാ എന്ന് പറഞ്ഞാൽ തീരുന്ന കാര്യമല്ലേയെന്നും അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ’ എന്നുമായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.